ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ്

തൃശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍, കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികയില്‍ താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവര്‍ 21ന് തിങ്കളാഴ്ച വൈകീട്ട് 5 മണിയ്ക്ക് മുന്‍പായി തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 23ന് ബുധനാഴ്ച രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് നടത്തുന്ന ഇന്‍റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ബിരുദ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ / വോട്ടേഴ്സ് ഐഡി കാർഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം.