ടീം സ്റ്റോറി ടെല്ലേഴ്സ് നിർമ്മിക്കുന്ന ആക്ഷേപഹാസ്യ പരമ്പര 'താങ്കൂസ് ' ന്റെ നിർമ്മാണം പുരോഗമിക്കുന്നു.
മണലൂർ: ടീം സ്റ്റോറി ടെല്ലേഴ്സ് നിർമ്മിക്കുന്ന ആക്ഷേപഹാസ്യ പരമ്പര 'താങ്കൂസ് ' ന്റെ നിർമ്മാണം പുരോഗമിക്കുന്നു. ചലച്ചിത്ര രംഗത്ത് അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പി കെ വാസുദേവൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു . കാഞ്ഞിരച്ചോട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ 'താങ്കൂസ് ' സംവിധായകൻ മധു പട്ടാട്ട്, ആർ സുബ്രഹമണി (കഥ, സംഭാഷണം), കെ ജി രാംലാൽ ( തിരക്കഥ ), പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സിജോ മാത്യൂസ്, പൂജ, യൂനസ്, ലീന പ്രസാദ്, ഇബനു ഹാരിസ്, സി ജെ ദീപു എന്നിവരും പങ്കെടുത്തു. ആദ്യ എപ്പിസോഡിന്റെ ഷൂട്ടിങ്ങ് കാഞ്ഞാണിയിലും പരിസര പ്രദേശങ്ങളിലും പൂർത്തിയാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചു.