തളിക്കുളം പോസ്റ്റ് ഓഫീസ് ആർ.ഡി. തട്ടിപ്പ്, മിനി മുരളീധരൻ മെമ്പർ സ്ഥാനം രാജിവെക്കണം. മുസ്ലിം ലീഗ് സായാഹ്ന ധർണ നടത്തി
തട്ടിപ്പ് നടത്തുന്നവർക്കും, അഴിമതിക്കാർക്കും സംരക്ഷണം നൽകുന്ന പാർട്ടിയായി സിപിഎം മാറിക്കഴിഞ്ഞു എന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് പറഞ്ഞു. പിണറായി വിജയൻ്റെ രണ്ടാം സർക്കാർ വന്നതിന് ശേഷം സിപിഎം നേതാക്കൾ പലരും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ഗൗരവതരമായ വാർത്തകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തളിക്കുളം പോസ്റ്റ് ഓഫീസ് കേന്ദ്രമാക്കി ആർ ഡി തട്ടിപ്പു നടത്തിയ മഹിള പ്രധാൻ ഏജന്റും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ മിനി മുരധീരൻ തൽസ്ഥാനം രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി തളിക്കുളം സെന്ററിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഒന്നേകാൽ കോടിരൂപ യുടെ തട്ടിപ്പാണ് തളിക്കുളം പോസ്റ്റ് ഓഫീസിൽ നടന്നിരിക്കുന്നത്.