തായ്‌ലാൻഡ് യുദ്ധക്കപ്പൽ സുഖോ തായ് ഉൾക്കടലിൽ മുങ്ങി; രക്ഷാ ദൗത്യം പുരോഗമിക്കുന്നു
തായ്‌ലാൻഡ്: തായ്‌ലാൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി. 106 പേരുണ്ടായിരുന്ന കപ്പലിൽ നിന്ന് 73 പേരെയും രക്ഷപ്പെടുത്തി. കപ്പലിൽ കുടുങ്ങിക്കിടക്കുന്ന 33 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തായ് നാവികസേനയുടെ യുദ്ധക്കപ്പലായ സുഖോ തായിയാണ് ഉൾക്കടലിൽ മുങ്ങിയത്. പ്രക്ഷുബ്ധമായ കടലിൽ കപ്പലിന്‍റെ ഇലക്ട്രിക്കൽ സിസ്റ്റം തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. മൂന്ന് യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണെന്ന് തായ്ലാൻഡ് നാവികസേനാ മേധാവി അറിയിച്ചു. 1987 മുതൽ തായ് നാവികസേന ഉപയോഗിച്ചിരുന്ന അമേരിക്കൻ നിർമ്മിത യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്.