ആവാസ വ്യവസ്ഥ പരിപാലിക്കുന്നതിൽ വലിയ സംഭാവനകൾ നൽകുന്ന തളിക്കുളം അനിമൽ സ്ക്വാഡിന് അഭിനന്ദനം

തളിക്കുളം : തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടിയ മൂന്ന് വെള്ളിമൂങ്ങകളെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പുരാടന്റെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലത്ത് പറത്തി വിട്ടു. തളിക്കുളം സ്ക്കൂളിൽ നിന്നും പരിസര പ്രദേശത്തു നിന്നും പിടികൂടിയ മൂന്ന് വെളളി മൂങ്ങകളെയാണ് പറത്തി വിട്ടത്.ചടങ്ങിൽ മൃഗ ക്ഷേമ മന്ത്രാലയത്തിന്റെ ലൈസൻസിന് ശ്രമിക്കുന്ന തളിക്കുളം അനിമൽ സ്ക്വാഡിന് ലൈസൻസ് അപേക്ഷിക്കാൻ ഉള്ള ഫീസ് ഭഗീഷ് പൂരാടന്റെ അടുത്ത ഓണറേറിയത്തിൽ നിന്ന് കൊടുക്കാമെന്ന് ഉറപ്പ് നൽകി. കേന്ദ്ര സർക്കാറിൽ നിന്ന് ഉള്ള സഹായങ്ങൾക്ക് ശ്രമം നടത്തുമെന്നും അദ്ധേഹം അറിയിച്ചു . അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരായ പി ആർ രമേഷ്, കെ കെ ശൈലേഷ്, മനോജ് പെടാട്ട്, സത്യൻ വാക്കാട്ട്, അജിത് കുമാർ ഏങ്ങണ്ടിയൂർ, സ്വപ്നേഷ് തൃത്തല്ലൂർ തുടങ്ങിയവർ പങ്കെടുത്തു