പരിക്കേറ്റ കുറുനരിക്ക് ചികിത്സയൊരുക്കി തളിക്കുളം അനിമൽ സ്ക്വാഡ്
പെരിങ്ങോട്ടുകര: കുട്ടംകുളം പടിഞ്ഞാറ് വശം ശ്രീരാമചന്ദ്ര മിഷൻ ആശ്രമ പരിസരത്ത് കുറ്റിക്കാട്ട് മനോഹരൻ്റെ പറമ്പിലാണ് ഏറെ അവശനിലയിൽ ആയ കുറുനരിയെ കണ്ടത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ അറിയിച്ചതനുസരിച്ച് തളിക്കുളം അനിമൽ ക്വാഡ് സൊസൈറ്റി പ്രവർത്തകർ എത്തി പ്രാഥമികമായ ശുശ്രൂഷ നൽകുകയായിരുന്നു. താന്ന്യം പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഗുണ സിംഗ് അഞ്ചാം വാർഡ് മെമ്പർ ആൻ്റോ തൊറയൻ തളിക്കുളം അനിമൽ സ്ക്വാഡ് പ്രവർത്തകരായ ശ്രീജൻ പടാട്ട് ,ശൈലേഷ് കെ കെ, രമേഷ് ടി ആർ, അജിത്ത് കുമാർ ഏങ്ങണ്ടിയൂർ, സ്വപ്നേഷ് തൃത്തല്ലൂർ പൊതുപ്രവർത്തകൻ ജയൻ ബോസ് എന്നിവർ നേതൃത്വം നൽകി. പ്രതിദിനം നിരവധി ഫോൺ കോളുകൾ തേടിയെത്തുമ്പോൾ നിലവിലുള്ള വാഹനത്തിന്റെ കണ്ടീഷൻ മോശമായതിനാൽ ഓടിയെത്താൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ജീവൻ രക്ഷിക്കാൻ പാഞ്ഞെത്തുന്നവരാണ് ഈ രക്ഷാപ്രവർത്തകകൂട്ടം.