കളിമുറ്റം ഒരുക്കാം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് തല പ്രഖ്യാപനം
നാട്ടിക ബീച്ച് : വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ വകുപ്പിന്റെയും, ശുചിത്വമിഷന്റെയും നേതൃത്വത്തിൽ വിദ്യാലയങ്ങളുടെ ശുചീകരണ പരിപാടിയുടെ ബ്ലോക്ക് പഞ്ചായത്ത്തല പ്രഖ്യാപനം നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് നിർവ്വഹിച്ചു. സമ്മേളനത്തിൽ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡനണ്ട് എം ആർ ദിനേശൻ അധ്യക്ഷത വഹിച്ചു. തളിക്കുളം ബി ആർ സി കോ-ഓർഡിനേറ്റർ ബിത പി ദാസ് റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു, ജനപ്രതിനിധികളായ ലിൻറ സുഭാഷ്, കെ കെ സന്തോഷ്, പി ടി എ പ്രസിഡണ്ട് സജനി മുരളി, എന്നിവർ പ്രസംഗിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഹേമ, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ്, ശുഭനാരായണൻ, ദിലീപ് കുമാർ, എ എൻ സിദ്ധപ്രസാദ്, കെ എ ഷൗക്കത്തലി, വി വി പ്രദീപ്, പി കെ കൃഷ്ണകുമാർ എന്നിവർപങ്കെടുത്തു.പി എം മോഹൻ രാജ് സ്വാഗതവും പ്രധാന അധ്യാപിക എ ലസിത നന്ദിയും പറഞ്ഞു.