തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പൂരാടന്റെ ഓണറേറിയം കൊണ്ട് നിർമ്മിച്ച ശൗചാലയം കൈമാറി

ഭഗീഷ് പൂരാടന്റെ മൂന്ന് മാസത്തെ ഓണറേറിയം കൊണ്ട് നിർമ്മിച്ച ശൗചാലയമാണ് ക്യാൻസർ ബാധിതയായ തേർവേലിപ്പറമ്പിൽ കുമാരിക്ക് കൈമാറിയത്. ഭഗീഷ് പൂരാടൻ കുമാരിക്ക് താക്കോൽ കൈമാറി. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്തംഗം ബിന്നി അറയ്ക്കൽ, ബി.ജെ.പി തളിക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി വേലായുധൻ മയൂർ, സ്വപ്ന അരവിന്ദൻ എന്നിവർ സന്നിഹിതരായിരുന്നു. 60000 രൂപ ചെലവഴിച്ചാണ് ശൗചാലയം നിർമ്മിച്ചത്. ഭഗീഷ് പൂരാടന്റെ ഇതുവരെ ലഭിച്ച 17 മാസത്തെ ഓണറേറിയം നിർദ്ധനരായവർക്കും, രോഗികൾക്കുമാണ് നൽകിയത്.

Related Posts