മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്.

നാട്ടിക: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തിലേക്കുമായി പത്ത് ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും നൽകിയതിന് പുറമെയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകിയത്. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ നിയുക്ത എം എൽ എ സി. സി. മുകുന്ദൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദിൽ നിന്നും തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മിനി മുരളീധരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ ബി സുരേഷ്, മല്ലികദേവൻ, ബിജോഷ് അനന്ദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ഇൻ ചാർജ് ജോളി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് പഞ്ചായത്തിലെയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് 25,000 രൂപ വീതം ഉടൻ നൽകുമെന്നും, എല്ലാ ആശാ വർക്കർമാർക്കും രണ്ട് പി പി ഇ കിറ്റും ഒരു ഓക്സിമീറ്ററും നൽകുന്നതോടൊപ്പം അഞ്ച് പഞ്ചായത്തിലെയുംആർ ആർ ടി പ്രവർത്തകർക്ക് 100 വീതം പി പി ഇ കിറ്റ് എന്നിവ അടുത്ത ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് അറിയിച്ചു.

Related Posts