തളിക്കുളം ബി ആർ സി ലോകഭിന്നശേഷി വാരാചരണം നടത്തി
തളിക്കുളം ബി ആർ സി യുടെ നേതൃത്വത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. നാട്ടിക എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനവും, ഭിന്നശേഷി വിദ്യാർഥികൾക്കായി തയ്യാറാക്കിയ 'കൂടെ 'എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനവും നിർവഹിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബി പി സി ബി ആർ സി മോഹൻരാജ് പി എം സ്വാഗതം പറഞ്ഞു. ബി ആർ സി കോർഡിനേറ്റർ അനീഷ സ്വാഗതഗാനം ആലപിച്ചു. വലപ്പാട് ഉപജില്ല ഓഫീസർ കെ ബി ബീന, ഡയറ്റ് ഫാക്കൽറ്റി പ്രസി പി, ട്രെയ്നർ കെ കെ തുളസി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹ്രസ്വചിത്രത്തിലെ അഭിനേതാക്കളായ കുട്ടികൾക്കും അണിയറപ്രവർത്തകർക്കും ബി ആർ സി യുടെ ആദരം സമർപ്പിച്ചു. ചടങ്ങിൽ ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും ഉണ്ടായിരുന്നു. ട്രെയ്നർ കെ വി അമ്പിളി നന്ദി പറഞ്ഞു.