തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിൽ ഓക്സിലറി ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു

തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിൽ നടത്തിയ ഓക്സിലറി ഗ്രൂപ്പ് പഞ്ചായത്ത്‌ തല ഉദ്ഘാടനം തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ സി പ്രസാദ് നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ അജന്ത ശിവരാമൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ ഡി പി എം ഷബാന ആസ്മി ഓക്സിലറി ഗ്രൂപ്പ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബുഷറ അബ്ദുൽ നാസർ, എ എം മെഹബൂബ്, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി അലുങ്ങൽ, സിംഗ് വാലത്ത്, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക്‌ കോഡിനേറ്റർമാരായ അർച്ചന, ജ്യോത്സ്ന, 16 വാർഡുകളിലെയും സി ഡി എസ്, എ ഡി എസ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ വി മുംതാസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Related Posts