തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള വാഴക്കന്ന് വിതരണം നടത്തി
തളിക്കുളം ഗ്രാമപഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള വാഴക്കന്ന് വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് വാഴക്കന്ന് വിതരണം ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം പദ്ധതിപ്രകാരമുള്ള ഞാലിപ്പൂവൻ വാഴക്കന്ന് 3334 എണ്ണവും
നേന്ത്രവാഴക്കന്ന് 2500 എണ്ണവുമാണ് ഇന്ന് വിതരണം ചെയ്തത്. ഒരു ഗുണഭോക്താവിന് 6 ഞാലിപ്പൂവൻ കന്നും 5 നേന്ത്രവാഴക്കന്നും വീതം അപേക്ഷ വെച്ചാൽ 507 ഗുണഭോക്താക്കൾ ക്കും സൗജന്യമായാണ് വാഴക്കന്നുകൾ വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ചടങ്ങിനെ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം മെഹബൂബ്, ബുഷ്റ അബ്ദുൽ നാസർ, എം കെ ബാബു, മെമ്പർമാരായ ഐ എസ് അനിൽകുമാർ, വിനയ പ്രസാദ്, ഷിജി സി കെ, സൈനുദ്ദീൻ കെ കെ, ജിജാ രാമകൃഷ്ണൻ, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ എ ടി ഗ്രേസി പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് മാരായ മാജി, രജിത, സയന, ആസിയ, അജിത നാരായണൻ, ശകുന്തള, ഷമീന, ലിയാക്കത്ത് അലി, ഫസൽ എന്നിവർ വാഴക്കന്ന് വിതരണത്തിന് നേതൃത്വം നൽകി.