തളിക്കുളം ഗ്രാമപഞ്ചായത്ത് എസ്. സി വനിതകൾക്ക് സ്വയംതൊഴിലിനായുള്ള ടൂവീലർ വിതരണം ചെയ്‌തു
തളിക്കുളം: 2021 - 22 ജനകീയാസൂത്രണ പദ്ധതി പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്ത് എസ്. സി വനിതകൾക്ക് സ്വയംതൊഴിലിനായുള്ള ടൂവീലർ വിതരണംനടത്തി. എസ്. സി വനിതകൾക്ക് സാമ്പത്തിക ഉയർച്ച ലക്ഷ്യം വെച്ച് കൊണ്ട് സ്വയം തൊഴിലിലൂടെ വരുമാനം നേടുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി കെ അനിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈ വർഷം എസ്. സി വനിതകൾക്ക് 5 ടൂവീലറുകൾ ആണ് തളിക്കുളം ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ എം മെഹബൂബ്, ബുഷ്റ അബ്ദുൽ നാസർ, എം കെ ബാബു, മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയ പ്രസാദ്, ഷിജി സി കെ, സന്ധ്യ മനോഹരൻ, കെ കെ സൈനുദ്ധീൻ, ജിജാ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, സെക്രട്ടറി ഒ എം ഫ്രാൻസിസ്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ അസിസ്റ്റൻ്റ് സെക്രട്ടറി എ. വി. മുംതാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.