തളിക്കുളം ജി വി എച്ച് എസ് എസ് അലുമ്‌നി സ്മൃതി - 95 നാലാമത് റീയൂണിയൻ സംഘടിപ്പിച്ചു

തളിക്കുളം ജി വി എച്ച് എസ് എസ് 1995 എസ് എസ് എല് സി ബാച്ച് കൂട്ടായ്മയായ സ്മൃതി - 95 നാലാമത് റീയൂണിയൻ സംഘടിപ്പിച്ചു. ഹൃദ്യം - 2022 എന്ന് പേരിട്ട പരിപാടി തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഭഗീഷ് പൂരാടൻ, തളിക്കുളം ഹൈസ്കൂൾ പ്രധാനാധ്യാപിക ഫാത്തിമ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷിഹാബ് അബൂബക്കർ , മുഹ്സിൻ തളിക്കുളം, രമേഷ് തളിക്കുളം , എന്നിവരെ ചടങ്ങിൽ ആദരിച്ചു.അംഗങ്ങളുടെ മക്കളിൽ നിന്ന് SSLC/ പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവർക്കും കലാകായിക മത്സരങ്ങളിലെ വിജയികൾക്കും ട്രോഫികൾ വിതരണം ചെയ്തു.സ്മൃതി പ്രസിഡന്റ് അഡ്വ. സബിത അദ്ധ്യക്ഷം വഹിച്ച പരിപാടിക്ക് ഷാനവാസ് സ്വാഗതവും കാർത്തികേയൻ നന്ദിയും പറഞ്ഞു.റെഫീഖ്, സ്മിത, ഫാറസ് ,ഷിഹാബ്, ഷിജു, ബിജേഷ്, സുനിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

Related Posts