തളിക്കുളം ലയൺസ് ക്ലബ്ബിന്റെയും നാട്ടിക പഞ്ചായത്ത് രണ്ടാം വാർഡിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നാട്ടിക : തളിക്കുളം ലയൺസ് ക്ലബ്ബിന്റെയും നാട്ടിക ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൻ്റെയും സംയുക്ത നേതൃത്വത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ വ്യാഴാഴ്ച (16-09-2021) സൗജന്യ നേത്രപരിശോധനാ തിമിര ശസ്ത്രക്രിയാക്യാമ്പ് നടത്തും. നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിൽ രാവിലെ ഒമ്പതിന് വലപ്പാട് പോലീസ് എസ് എച്ച് ഒ, കെ എസ് സുശാന്ത് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വീട്ട് മുറ്റത്ത് ഒരു കറിവേപ്പ് നാട്ടിക കൃഷി ഓഫീസർ എൻ വി ശുഭ വിതരണം ചെയ്യുമെന്ന് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ആർ ഐ സ്ക്കറിയ, ഗ്രാമപഞ്ചായത്ത് അംഗം പി വി സെന്തിൽകുമാർ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണിവരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്യാമ്പ് നടത്തുക.
തിമിര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ അന്ന് തന്നെ കൊച്ചിൻ കണ്ണാശുപത്രിയിലേക്ക് കൊണ്ടു പോകുന്നതും രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തിക്കുന്നതുമാണ്. യാത്ര, ഭക്ഷണം, താമസം സാജന്യമാണ്. ഓപ്പറേഷന് പോകുന്നവർ ഒരു ജോഡി വസ്ത്രങ്ങൾ കരുതേണ്ടതാണ്.വീട്ടിൽ കൊവിഡ് രോഗികളുള്ളവർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവരെ ക്യാമ്പിലേക്ക് പരിഗണിക്കുന്നതല്ല. മുൻകൂട്ടി പി കെ തിലകൻ 9446622970, ടി എൻ സുഗുതൻ 9747405796, ജോസ് താടിക്കാരൻ 9349820057 ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.