തളിക്കുളം ലയൺസ് ക്ലബ്ബ് പുതുവർഷ പലവ്യഞ്ജന സ്‌നേഹ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി
തൃശൂർ: തളിക്കുളം ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അമ്പതോളം കുടുംബങ്ങൾക്ക് പുതുവർഷ പലവ്യഞ്ജന സ്‌നേഹ കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സാജിത നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ആർ ഐ എം സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ലയൺസ് ജില്ലാ കോ-ഓർഡിനേറ്റർ ജെയിംസ് വളപ്പില, എ പി രാമകൃഷ്ണൻ, എ എസ് തിലകൻ, ടി എൻ സുഗുതൻ, ജോസ് താടിക്കാരൻ, പി കെ തിലകൻ, ഇ ആർ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് വി പി രഞജിത്ത്, അഡ്വ. സീസർ അറക്കൽ, എ എസ് ഉണ്ണികൃഷ്ണൻ, ശ്യാം വിജിൽ, നവീദ് ഹസ്സൻ സക്കറിയ, എന്നിവർ നേതൃത്വം നൽകി