ക്യാമ്പ് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു
തളിക്കുളം ലയൺസ് ക്ലബ്ബ് സൗജന്യ തിമിര ശസ്ത്രക്രിയ നിർണയക്യാമ്പ് നടത്തി
തളിക്കുളം: ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗവ.ഹൈസ്ക്കൂളിൽ നടന്ന സൗജന്യ തിമിര ശസ്ത്രക്രിയാ നേത്ര പരിശോധനാ - പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. നിരവധി പേർ എത്തിയ ക്യാമ്പിൽ 80-തോളം പേരെ തിമര ശസ്ത്രക്രിയക്കായ് കണ്ടെത്തി. ഉദ്ഘാടന യോഗത്തിൽ പ്രസിഡണ്ട് ആർ ഐ സക്കറിയ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത മുഖ്യാഥിതിയായി പങ്കെടുത്തു .വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണം ലയൺസ് റീജണൽ ചെയർമാൻ എ പി രാമകൃഷ്ണനും, പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി "ഒരു വീട്ടിൽ ഒരു കറിവേപ്പ് " തൈകളുടെ വിതരണം സോൺ ചെയർമാൻ പി കെ കബീറും, ചൈൽഡ് ക്യാൻസർ പദ്ധതിയിലേക്ക് സാമ്പത്തിക സഹായ വിതരണം' ലയൺസ് ക്ലസ്റ്റർ ട്രഷറർ പി.കെ.ഭരതനും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പി കെ അനിത, ലയൺസ് ജില്ലാ കോ-ഓർഡിനേറ്റർ ജെയിംസ് വളപ്പില ,ജോസ് താടിക്കാരൻ, സി കെ തിലകൻ, ലയൺസ് ക്ലബ്ബ് സെക്രട്ടറി പി.കെ.തിലകൻ, ട്രഷർ ടി എൻ സുഗതൻ എന്നിവർ പ്രസംഗിച്ചു. ഇ ആർ രവീന്ദ്രൻ, നളിനി തിലകൻ,എ എം.ജമാൽ,എം ജി ശ്രീവത്സൻ, അഡ്വ.സീസർ അറക്കൽ, കെ ആർ സിദ്ധാർത്ഥൻ, സി കെ അശോകൻ,വിവി ബാബു, പി എസ് ഉണ്ണികൃഷ്ണൻ, ഷാജി ചാലിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.