തളിക്കുളം ലയൺസ് ക്ലബ്ബ് സൗജന്യ തിമര ശസ്ത്രക്രിയാ പരിശോധന ക്യാമ്പ് വലപ്പാട് ഗവ.ഹൈസ്കൂളിൽ സംലടിപ്പിച്ചു.

വലപ്പാട്: തളിക്കുളം ലയൺസ് ക്ലബ്ബ്, ഗ്രാമ പഞ്ചായത്ത്, അൽഅമീൻ വെൽഫെയർ സൊസൈറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പാലക്കാട് അഹല്യ ഫൗണ്ടേഷൻ, തൃപ്രയാർ കുന്നുങ്ങൽ മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയാ പരിശോധന ക്യാമ്പും, ഡയബറ്റിക്സ് പരിശോധന ക്യാമ്പും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ക്ലബ്ബ് പ്രസിഡണ്ട് ആർ ഐ എം സക്കറിയ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ഗീതാഗോപി പങ്കെടുത്തു. ലയൺസ് ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് കരുൺ, ജോസ് താടിക്കാരൻ, റീജണൽ ചെയർപേഴ്സൺ എ പി രാമകൃഷ്ണൻ, പി കെ ഷൗക്കത്തലി, പി എച്ച് സൈനുദ്ദീൻ, ടി എൻ സുഗുതൻ, പി കെ തിലകൻ, പി കെ ഭരതൻ, ഷാജി ചാലിശ്ശേരി, എം ജി ശ്രീവത്സൻ, എ എസ് തിലകൻ, എന്നിവർ പ്രസംഗിച്ചു.
പരിപാടിക്ക് സി കെ അശോകൻ, മൊഹസിൻ പാണ്ടികശാല, പി എസ് ഉണ്ണികൃഷ്ണൻ, ഷെരീഫ് മാസ്റ്റർ, ബാപ്പുവലപ്പാട് എന്നിവർ നേതൃത്വം നൽകി. നൂറോളം പേർ പരിശോധനക്കായ് എത്തി 30തോളം പേരെ തിമര ശസ്ത്രക്രിയക്കായ് തെരഞ്ഞെടുത്തു.