തളിക്കുളം സീതാറാം ബീച്ച് റിട്രീറ്റിന്റെ നേതൃത്വത്തിൽ 'ലഹരിക്കെതിരെ വാക്കും വരയും'

തളിക്കുളം സീതാറാം ബീച്ച് റിട്രീറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വാക്കും വരയും എന്ന പരിപാടി സംഘടിപ്പിച്ചു. സീതാറാം ആയുവേദ റിസോർട്ടിൽ നടന്ന പരിപാടി സീതാറാം ബീച്ച് റിട്രീറ്റ് മാനേജിങ്ങ് ഡയറക്ടർ ഡോക്ടർ ഡി.രാമനാഥൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ വിഘ്നേഷ് ദേവരാജ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ കെ. സുബ്രഹ്മണ്യൻ ആമുഖപ്രസംഗം നടത്തി. തുടർന്ന് ഫിലിപ്പ് മമ്പാടും, മഹേഷ് ചിത്രവർണ്ണനും വാക്കിലൂടെയും വരയിലൂടെയും ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. സമൂഹത്തിന്റെ നാനാ തുറയിലുള്ള നിരവധി പേർ പങ്കെടുത്തു .

Related Posts