തളിക്കുളം എസ് എൻ വി യുപി സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾക്കുള്ള പുരസ്കാരം പ്രശസ്ത സിനിമാ താരം ലിയോണ ലിഷോയ് സമ്മാനിച്ചു.

തളിക്കുളം എസ് എൻ വി യുപി സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ വാർഷിക പൊതുയോഗം വിപുലമായ പരിപാടികളോടെ ബ്ലൂമിങ് ബഡ്സ് പ്രീപ്രൈമറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. പി ടി എ പ്രസിഡണ്ട് ഗിരീഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എൻ വി മിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ഉദ്ഘാടന കർമ്മം നിർവഹിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾക്കുള്ള പുരസ്കാരം പ്രശസ്ത സിനിമാ താരം ലിയോണ ലിഷോയ് സമ്മാനിച്ചു. പാഠ്യ- പാഠാനുബദ്ധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികൾക്ക് പിടിഎ ഏർപ്പെടുത്തിയ എൻഡോവ്മെൻ്റുകൾ സ്കൂൾ മേനേജർ ഇ.എ സുഗതകുമാർ സമ്മാനിച്ചു. തളിക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർ സി ജി സി കെ, ബ്ലൂമിങ് ബഡ്സ് പ്രിൻസിപ്പൽ ഇ ആർ അജിത, മാതൃസംഗമം പ്രസിഡണ്ട് ഷാനി സുഖിൽദാസ്, സ്കൂൾ വികസന സമിതി ചെയർമാൻ പി എസ് പി നസീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ത്യപ്തി' കെ.മുത്താംപറമ്പിൽ നന്ദി രേഖപ്പെടുത്തി.

Related Posts