ഓണസമ്മാനവുമായി തണൽ സാംസ്കാരിക വേദി 'തുമ്പപൂവ് 2022'

എടമുട്ടം : ഓണക്കിറ്റും ഓണപുടവയും വിദ്യാർത്ഥികൾക്ക് ഓണസമ്മാനങ്ങളും നൽകി തണൽ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 'തുമ്പപൂവ് 2022' ഓണാഘോഷം സംഘടിപ്പിച്ചു. എടമുട്ടം ഇന്ദീവരം ഹാളിൽ സംഘടിപ്പിച്ച പരിപാടി മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.തിരഞെടുക്കപ്പെട്ട അർഹരായവർക്ക് ഓണക്കിറ്റും ഓണപുടവയും നൽകി. CBSE സിലബസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് ഉപഹാരവും നൽകി. ഐ ഐ എം (IIM) കോഴിക്കോട് ഗവേണിങ്ങ് ബോഡിയിലേക്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി പി നന്ദകുമാറിന് ചടങ്ങിൽ തണൽ സാംസ്കാരിക വേദിയുടെ ഉപഹാരം സമ്മാനിച്ചു . തണൽ കോർഡിനേറ്റർ ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട് മുഖ്യാഥിതി ആയി പങ്കെടുത്തു. കൈപമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. . വലപ്പാട് കാർമൽ സ്കൂൾ അധ്യാപിക ശ്രീജ, ഭാരത് വിദ്യാമന്ദിർ മാനേജർ പ്രസാദ്, എസ് എൻ വിദ്യാഭവൻ ചന്ത്രാപ്പിന്നി സ്കൂൾ അധ്യാപക സുലജ, മനാഫ് വലപ്പാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കരയാമുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കബീർ കെ എച്ച് തണൽ കോർഡിനേറ്റർ സന്തോഷ് പുളിക്കൽ, ഫിറോസ് വലിയകത്ത്. പഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ സലിം, വൈശാഖ് വേണുഗോപാൽ, വികാസ് സി വി, സുമേഷ് പാനാട്ടിൽ, രാഗേഷ് പി കെ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Related Posts