താന്ന്യം പഞ്ചായത്ത് തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കമ്പ്യൂട്ടറൈസ്ഡ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
താന്ന്യം: കിഴുപ്പിള്ളിക്കര തണൽ ചാരിറ്റബിൾ സൊസൈറ്റിക്ക് വലപ്പാട് മണപ്പുറം ഫൗണ്ടേഷൻ കമ്പ്യൂട്ടറും പ്രിൻ്ററും നൽകി കൊണ്ട് ഓഫീസ് കമ്പ്യൂട്ടറൈസ്ഡ് ആക്കുന്നതിൻ്റെ ഉദ്ഘാടനം മണപ്പുറം സി. ഇ. ഓ. ശ്രീ. ജോർജ് ഡി. ദാസ് ഇന്ന് രാവിലെ 10.30 ന് നിർവഹിച്ചു. തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ശ്രീ. സി എൽ ജോയ് അധ്യക്ഷത വഹിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തുകയും മാരക രോഗികൾക്കുള്ള കിറ്റ് വിതരണം നടത്തുകയും ചെയ്‌തു. ശ്രീമതി. ഷീജ സദാനന്ദൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീമതി. സതി ജയചന്ദ്രൻ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീമതി. ശില്പ ട്രീസ സെബാസ്റ്റ്യൻ (ചീഫ് മാനേജർ, മണപ്പുറം ഫൗണ്ടേഷൻ), ശ്രീമതി. ഷൈനി ബാലകൃഷ്ണൻ (8 - ആം വാർഡ് മെമ്പർ, താന്ന്യം ഗ്രാമപഞ്ചായത്), ശ്രീമതി. മിനി ജോസ് ( 10 - ആം വാർഡ് മെമ്പർ, താന്ന്യം ഗ്രാമപഞ്ചായത്) എന്നിവർ ആശംസകൾ അർപ്പിച്ചു.