തനിമ കുവൈറ്റ് "പുതുവത്സരത്തനിമ" സംഘടിപ്പിച്ചു

തനിമ കുവൈറ്റ് "പുതുവത്സരത്തനിമ 2023 " യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചു. ജൊഹാന മറിയം ഷാജിയുടെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടിക്ക് തുടക്കമായി. പ്രോഗ്രാം ജോയിന്റ് കൺവീനർ ദീപക് ബിനിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിനോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഷൈജു പള്ളിപ്പുറം തനിമ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ: എബ്രഹാം മാർ സെറാഫിം , ഇസ്ലാമിക പണ്ഡിതനും സ്പീക്കറും ആയ മുഹമ്മദ് ഷിബിലി, സാരഥി കുവൈറ്റ് സെക്രട്ടറി സൈഗാൾ സുശീലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സൗഹാർദവും, സ്നേഹവും, പരസ്പര സഹവർത്തിത്വവും മാത്രമേ സമൂഹത്തിൽ സമാധാനം നിലനിർത്താൻ ഉപകരിക്കൂ എന്ന സന്ദേശം മുഖ്യാഅതിഥികൾ ആവർത്തിച്ചു ഓർമ്മിപ്പിച്ചു.

thanima kuwait 2 copy.jpg

തനിമ ഓഫീസ് സെക്രട്ടറി ഫ്രെഡി ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. യോഗാനന്തരം നാടിന്റെ ഓർമ്മകൾ ഉണർത്തുന്ന നാടൻ കരോൾ ഗാനമത്സരവും , ബിൽഡിംഗ്‌ ഡെക്കറേഷൻ മത്സരവിജയികൾക്ക് ഉള്ള ട്രോഫികളും വിതരണം ചെയ്തു. കുട്ടിത്തനിമ അംഗങ്ങളുടെ ഫ്യുഷൻ ഡാൻസ് നടന്നു. ദിലീപ് ഡി കെ, ഉഷ ദിലീപ്, ഷാമോൻ ജേക്കബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Related Posts