വിശപ്പും ദാരിദ്ര്യവും തുടച്ചുനീക്കിയതിന് നന്ദി, നരേന്ദ്രമോദിയെ പരിഹസിച്ച് കബിൽ സിബൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ കബിൽ സിബൽ. അഭിനന്ദനങ്ങൾ മോദിജി എന്നു തുടങ്ങുന്ന ട്വീറ്റ് ആക്ഷേപഹാസ്യ രൂപത്തിലുളളതാണ്. ആഗോള വിശപ്പ് സൂചികയിൽ 2020-ൽ 94-ാം സ്ഥാനത്തായിരുന്ന രാജ്യം 2021-ൽ 101-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ പരാമർശിച്ചാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബൽ പരിഹാസ ട്വീറ്റ് ചെയ്തിരിക്കുന്നത്.

2014-ൽ അധികാരത്തിൽ വരുമ്പോൾ ദാരിദ്ര്യവും പട്ടിണിയും രാജ്യത്തുനിന്നും തുടച്ചുനീക്കും എന്ന് മോദി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വർഷം തോറും ആഗോള പട്ടിണി സൂചിക പുറത്തുവിടുമ്പോൾ രാജ്യത്ത് ദാരിദ്ര്യവും വിശപ്പും വർധിക്കുന്നതായാണ് കണ്ടുവരുന്നത്.

വിശപ്പും ദാരിദ്ര്യവും തുടച്ചു നീക്കിയതിന് മോദിയെ അഭിനന്ദിക്കുന്നു. ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കി മാറ്റിയതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയാക്കി പരിണമിപ്പിച്ചതിനും നന്ദി പറയുന്നു എന്നാണ് കബിൽ സിബലിന്റെ ട്വീറ്റ്. ഗ്ലോബൽ ഹങ്കർ ഇൻഡക്സ് കൂടി ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ ഉൾപ്പെടെ അയൽരാജ്യങ്ങൾക്കെല്ലാം പിന്നിലാണ് ഇന്ത്യ.

Related Posts