താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മിടുക്കികൾക്ക് സൈക്കിൾ സമ്മാനിച്ച് അനുമോദനം

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ എസ് എസ് എൽ സി _ പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, വിജയിച്ചവരെയും ചൈതന്യ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു .എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കികളായ ആർച്ച ,മേഘ്ന, അനന്യ, നേഹ ശ്രിയ എന്നിവർക്ക് സൈക്കിൾ സമ്മാനിച്ചുകൊണ്ട് അനമോദന സദസ് അഡ്വ ഏ യു രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തിക്കാട് എസ് ഐ ബെനഡിക്ട് വി.എം വിജയികൾക്കുള്ള സമ്മാനദാനം നടത്തി. എക്‌സൈസ് ഓഫീസർ ഷീന ബൈജു മുഖ്യാതിഥിയായിരുന്നു. അംഗൻവാടി ടീച്ചർമാരായ ഉഷ എൻ എസ്, സതി, ഹെൽപ്പർ ഗീത, ജിംഷാർ അമ്പലത്തു വീട്ടിൽ, ഉക്രു പുലിക്കോട്ടിൽ, സുശീല രാജൻ, വിജയപ്രകാശൻ എന്നിവർ പ്രസംഗിച്ചു .രേണുക റിജു, മജീദ് പോക്കാക്കില്ലത്ത്, ലൂയീസ് താണിക്കൽ, സബിത, സുനിത റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി.മദർ തെരേസ അവാർഡ് നേടിയ അഡ്വ ഏ.യു. രഘുരാമൻ പണിക്കർക്ക് വാർഡിന്റെ അനുമോദനം മെമ്പർ ആന്റോ തൊറയനും, എസ്‌ ഐ ബെനഡിക്റ്റും ചേർന്ന് നൽകി. 25 വിദ്യാർത്ഥികളെ അനുമോദിച്ചു .പാലിയേറ്റീവ് കെയർ പരിശീലനം പൂർത്തിയാക്കിയ സിമി ജോബിക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി.

Related Posts