താന്ന്യം പഞ്ചായത്തിലെ പൊതുകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
താന്ന്യം: കേരള സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി താന്ന്യം പഞ്ചായത്തിലെ പൊതുകുളങ്ങളിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പരിപാടിയുടെ ഉദ്ഘാടനം നാട്ടിക എം എൽ എ, സി സി മുകുന്ദൻ നിർവ്വഹിച്ചു. പഞ്ചായത്തിലെ കരുവാകുളത്തെ പൊതുകുളത്തിൽ ആണ് മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്തമായ പദ്ധതിയിൽ മത്സ്യകൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്തിലെ 27 പൊതുകുളങ്ങളിൽ ആയി കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്.
പഞ്ചായത്തുപ്രസിഡണ്ട് രതി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സതി ജയചന്ദ്രൻ, ഷീജ സദാനന്ദൻ, മെമ്പർമാരായ സിജോ പുലിക്കോട്ടിൽ, ആന്റോ തൊറയൻ, ഷൈനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് സദാശിവൻ സ്വാഗതവും, കോഡിനേറ്റർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.