താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി .
പെരിങ്ങോട്ടുകര :
താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി വാർഡിലെ എല്ലാ വീടുകളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു . ഗ്രാമ പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ, ആർ ആർ ടി അംഗം ലൂയീസ് താണിക്കലിന് ബ്ലീച്ചിംഗ് പൗഡർ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു .ആർ ആർ ടി അംഗങ്ങളായ സബിത ബൈജു ,റിജു കണക്കന്ത്ര ,പ്രകാശൻ കണ്ടങ്കത്ത് , രേണുക റിജു, മനോജ് സി.കെ , ജെൻ വിൻ കോശി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.