താന്ന്യം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ തുല്യത പരീക്ഷ ചോദ്യപേപ്പർ വിതരണം നടത്തി
പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ തുല്യത പരീക്ഷ എഴുതുന്നവർക്ക് ഉള്ള ചോദ്യപേപ്പർ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സതി ജയചന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ വിതരണോത്ഘാടനം നിർവഹിച്ചു. സി എൽ റോയ് ആശംസയും പ്രേരക് ഷീല നന്ദിയും രേഖപ്പെടുത്തി.