താന്ന്യം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നടന്നു
പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും സോമശേഖര ജി എ എൽ പി എസ് വെച്ചു നടന്നു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സദാശിവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ പരിപാടി ഉദ്ഘാടനം നിർവഹിച്ചു .തെരെഞ്ഞെടുത്ത 50 പേർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പാലിയേറ്റീവ് പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സദാനന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയ്, ബ്ലോക്ക് മെമ്പർ മായ ടി യു, സീന അനിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആന്റോ തൊറയൻ, ശുഭ, സനിത, സതി, രഹന, സിജോ പുലിക്കോട്ടിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ദേവദാസ് നന്ദി രേഖപ്പെടുത്തി. തൃപ്രയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നേഴ്സ് രാഖി, ഫിസിയോതെറാപ്പിസ്റ്റ് ഗ്രീഷ്മ, അനുപമ എന്നിവർ യോഗത്തിൽ പങ്കെടുത്തു.