താന്ന്യം ഗ്രാമപയഞ്ചാത്തിലെ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി
താന്ന്യം ഗ്രാമപഞ്ചായത് 2021 -22 ലെ വാർഷിക പദ്ധതി ഫണ്ട് ഉപയോഹിച്ചുള്ള കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം പഞ്ചായത്തിലെ അറുപത് ക്ഷീരകർഷകർക്കുള്ള 'കാലിത്തീറ്റ' വിതരണോൽഘാടനം താന്ന്യം ഗ്രാമപഞ്ചായത് പ്രസിഡണ്ട് രതി അനിൽകുമാർ കിഴുപ്പിള്ളിക്കര ക്ഷീരസംഘത്തിൽ വെച്ച് നടത്തി. മൃഗസംരക്ഷണ വകുപ്പുമായ് ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതി ക്ഷീരകർഷകർക്ക് വളരെ ഉപകാരപ്രദമാണ്.
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും 9 ആം വാർഡ് മെംബറുമായ ജോയ് സി എൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 10 ആം വാർഡ് മെമ്പറും കിഴുപ്പിള്ളിക്കര ക്ഷീരസംഘം പ്രസിഡണ്ടുമായ മിനിജോസ് സ്വാഗതം പറഞ്ഞു. ക്ഷീരകർഷകർക്കുള്ള ക്ലാസ്സ് അന്തിക്കാട് എസ് എൽ ബി പി വെറ്ററിനറി സർജൻ ഡോ. വെസ്റ്റിന് വർഗീസ് നിർവ്വഹിച്ചു. കിഴുപ്പിള്ളിക്കര ക്ഷീരസംഘം സെക്രട്ടറി ഇൻചാർജ് ഉണ്ണി അഴിമാവ് ആശംസകളും, വെറ്ററിനറി സബ് സെന്ററിലെ അസിസ്റ്റൻന്റ് ഫീൽഡ് ഓഫീസർ ഷാഡിൻ പി നന്ദി പ്രകാശിപ്പിച്ചു.