താന്ന്യം ഗ്രാമ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി ഗ്രോ ബാഗ് വിതരണവും കാർഷിക കർമസേന ഉദ്ഘാടനവും

താന്ന്യം:

താന്ന്യം ഗ്രാമ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി ഗ്രോ ബാഗ് വിതരണോദ്ഘാടനവും, താന്ന്യം ഗ്രാമ പഞ്ചായത്തു കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനയുടെ ഉദ്ഘാടനവും താന്ന്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ കെ ബി സദാശിവന്റെ അധ്യക്ഷതയിൽ താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി രതി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ഡോ. ഹെൻറി നിക്കോളാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർമാരായ സതിജയചന്ദ്രൻ, ഷീജ, ആന്റോ തൊറയൻ , അഷ്‌റഫ്‌, ഗുണസിങ് തുടങ്ങിയവർ ആശംസകൾ പറഞ്ഞു.

Related Posts