രാഷ്ട്രീയ വിവേചനത്തിന് എതിരെ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്തംഗങ്ങൾ.

പെരിങ്ങോട്ടുകര:
ഇടതുപക്ഷം ഭരിക്കുന്ന തദേശ സ്ഥാപനങ്ങളിലെ വാർഡുകളിൽ ആർ ആർ ടി അംഗങ്ങളായി പാർട്ടി പ്രവർത്തകരെ മാത്രം നിയമിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി, തൃശ്ശൂർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് ജനപ്രതിനിധികൾ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി താന്ന്യം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ യുഡിഎഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആന്റോ തൊറയൻ , മിനി ജോസ് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി