നവഭാരതശില്പിയായ ജവഹർലാൽ നെഹ്റുവിന് സ്മരണാഞ്ജലിയുമായ് കെ പി സി സി വിചാർ വിഭാഗ് .
താന്ന്യം:
നവഭാരതശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കെ പി സി സി വിചാർവിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്മരണാഞ്ജലി താന്ന്യം പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ഷൈൻ നാട്ടിക അദ്ധ്യക്ഷത വഹിച്ചു. താന്ന്യം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അശ്വിൻ കൃഷ്ണ, അന്തിക്കാട് കെ പി സി സി വിചാർ വിഭാഗ് മണ്ഡലം ചെയർമാൻ വിനോഷ് വടക്കേടത്ത്, യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി കിരൺ തോമസ് എന്നിവർ പങ്കെടുത്തു .