2019ൽ രൂപീകരിച്ച സ്‌നേഹതീരം മസ്‌കത്ത് കൂട്ടായ്മ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലുംകാരുണ്യ പ്രവർത്തനങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്‌നേഹതീരം മസ്‌കത്ത് സംഘടിപ്പിക്കുന്ന ‘താരും തളിരും’ മെഗാ ഇവന്റ് ഡിസംബർ 23ന്
മസ്‌കത്ത്: സ്റ്റാർ ഇവെന്റ്‌സിന്റെ ബാനറിൽ സ്‌നേഹതീരം മസ്‌കത്ത് അണിയിയിച്ചൊരുക്കുന്ന സ്റ്റാർ ഷോ 2022 'താരും തളിരും' മെഗാ ഇവന്റ് ഡിസംബർ 23ന് ഖുറം ആംഫി തിയേറ്ററിൽ നടക്കും.
സുരേഷ് ഗോപി, നവ്യാ നായർ, ഹണി റോസ്, ലക്ഷ്മി നക്ഷത്ര ഉൾപ്പെടെ ചലച്ചിത്ര, സീരിയൽ രംഗത്തെ നിരവധിതാരങ്ങളും സംഗീത, നൃത്ത രംഗത്തെ പ്രതിഭകളും പങ്കെടുക്കും. സ്‌നേഹതീരം കൂട്ടായ്മയിലെ അംഗങ്ങളുടെകലാപ്രകടനങ്ങളും അരങ്ങേറും. രണ്ട് മുതൽ അഞ്ച് റിയാൽ വരെ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുമെന്നുംഭാരവാഹികൾ അറിയിച്ചു.
2019ൽ രൂപീകരിച്ച സ്‌നേഹതീരം മസ്‌കത്ത് കൂട്ടായ്മ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലുംകാരുണ്യ പ്രവർത്തനങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊവിഡിന് ശേഷം കൂട്ടായ്മസജീവമായി മുന്നോട്ടു പോവുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
സ്‌നേഹതീരം മസ്‌കത്ത് ചെയർമാൻ ശ്രീകുമാർ കൊട്ടാരക്കര, ടെക്‌നിക്കൽ കോർഡിനേറ്റർ സുവിഷ്, ബോർഡ്അംഗങ്ങളായ ശശിധരൻ, അജീഷ്, ശ്രീലത സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.