മലയാളി മീഡിയാ ഫോറം കുവൈറ്റിന്റെ 15 -ആം വാർഷിക ആഘോഷപരിപാടികൾക്ക് തുടക്കമായി

റമദാൻ മാസത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'ഖബ്ക' പ്രോഗ്രാമിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പ്രോഗ്രാം അജണ്ട പ്രകാശനം ചെയ്തു

കുവൈറ്റ് : റമദാൻ മാസത്തിൽ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച 'ഖബ്ക' പ്രോഗ്രാമിൽ ഇന്ത്യൻ സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പേർ പങ്കെടുത്തു. 15 -ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ പ്രകാശനവും നടന്നു . ഫൈസൽ മഞ്ചേരിയുടെ റമദാൻ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ മലയാളി മീഡിയ ഫോറം ജനറൽ കൺവീനർ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ മാധ്യമപ്രവർത്തകരുടെ പ്രവർത്തനം വളരെ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒന്നാണെന്നും കുവൈറ്റിലെ മാധ്യമപ്രവർത്തകർ വളരെ ഉത്തരവാദിത്തോടെ തന്നെ കർത്തവ്യം നിർവഹിക്കുന്നതിൽ സന്തോഷമുണ്ടന്നും ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .

കൺവീനർമാരായ ജലിൻ തൃപ്രയാർ സ്വാഗതവും, ഹബീബ് മുറ്റിച്ചൂർ നന്ദിയും രേഖപ്പെടുത്തി. മലയാളി മീഡിയഫോറം ഉപദേശക സമിതി അംഗങ്ങളായ ഹംസ പയ്യന്നൂർ, സിദ്ധീഖ് വലിയകത്ത് , തോമസ് മാത്യു കടവിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . തുടർന്ന് മീഡിയ ഫോറം അംഗങ്ങൾ ആയ നിക്സൺ ജോർജ്, ജലിൻ തൃപ്രയാർ, ഹബീബ് മുറ്റിച്ചൂർ, ഹംസ പയ്യന്നൂർ, സിദ്ധീഖ് വലിയകത്ത്, തോമസ് മാത്യു കടവിൽ, ഗിരീഷ് ഒറ്റപ്പാലം, ഫാറൂഖ് ഹമദാനി, നൗഫൽ മൂടാടി, അബ്ദുള്ള നാലുപുരയിൽ, മുഷ്താഖ്, അമീറുദിൻ ലബ്ബ, റസാഖ് ചെറുതുരുത്തി, സിമി കൃഷ്ണൻകുട്ടി, ഷാഹുൽ ബേപ്പൂർ, സജു സ്റ്റീഫൻ, രാകേഷ്, ദിജേഷ് കണ്ണൂർ എന്നിവർക്ക് ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഐഡന്റിറ്റി കാർഡുകൾ കൈമാറി. എല്ലാ മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ സ്ഥാനപതി മലയാളി മീഡിയാഫോറത്തിന്റെ 15 -ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പ്രോഗ്രാം അജണ്ട അനാച്ഛാദനം ചെയ്തു . ജിജുന ഉണ്ണി അവതാരക ആയിരുന്ന പരിപാടിയിൽ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു .

4.jpg

മലയാളി മീഡിയ ഫോറത്തിന്റെ 15 വര്ഷങ്ങളിലെ സഞ്ചാരപഥത്തിൽ മാധ്യമ പ്രവർത്തനം എന്നതിലുപരി ഇന്ത്യൻ സമൂഹത്തിനായി സംഘടിപ്പിക്കുന്ന സെമിനാറുകൾ, വിദ്യാർത്ഥികൾക്കുള്ള മാധ്യമ സംബന്ധമായ ക്ലാസുകൾ, കലാപരമായ മറ്റുപരിപാടികൾ തുടങ്ങിയവയെ കുറിച്ചുള്ള ഹ്രസ്വ അവതരണവും നടത്തി. മീഡിയ ഫോറം അംഗങ്ങൾ ആയിരുന്ന കാലയവനികയിൽ മറഞ്ഞ റാം, ഗഫൂർ മൂടാടി എന്നിവരുടെ ഓർമകളിൽ അഭിവാദ്യം അർപ്പിച്ചു തുടങ്ങിയ പരിപാടിയിൽ നാട്ടിലേക്ക് സ്ഥിര താമസത്തിനായി പോയ മുൻ അംഗങ്ങളായ അബ്ദുൾ ഫത്താഹ് തയ്യിൽ, മുഹമ്മദ് റിയാസ്, ഇസ്മായിൽ പയ്യോളി, സാം പൈനമൂട് എന്നിവരുടെ സേവനങ്ങളെയും അനുസ്മരിച്ചു. ഫഹാഹീൽ അജിയാൽ മാളിലെ ബോളിവുഡ് ലൈഫ് റെസ്റ്റോറന്റിൽ നടന്ന പരിപാടി പ്രൗഢഗംഭീരമായിരുന്നു.

Related Posts