കാരുണ്യ ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് (KDCB) യുടെ ഒന്നാം സംസ്ഥാന സമ്മേളനം തൃപ്രയാറിൽ നടന്നു

തൃപ്രയാർ : കാരുണ്യ ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് (KDCB) യുടെ ഒന്നാം സംസ്ഥാന സമ്മേളനം തൃപ്രയാർ ശ്രീവിലാസ് യൂ പി സ്കൂളിൽ നടന്നു.സ്റ്റേറ്റ് പ്രസിഡണ്ട് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സാജു സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി ശശി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് നടത്തി. സമ്മേളനത്തിന്റെ ഭാഗമായി ഐ.എം.എ യുമായി സഹകരിച്ച് രക്ത ദാന ക്യാമ്പും ഐ ഫൗണ്ടേഷനുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പും നടത്തി. സിയാദ് കോട്ടിക്കൽ നന്ദി പറഞ്ഞു.

Related Posts