2022 ലെ ദിശ കലാസാംസ്കാരിക സന്ധ്യ വലപ്പാട് വെച്ച് നടന്നു

വലപ്പാട്: ദിശ 2022 കലാസാംസ്കാരിക സന്ധ്യ വലപ്പാട് മുത്തങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിറ്റിക്സ് അവാർഡ് ജേതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യഅതിഥിയായി, ദിശ കലാ സാംസ്കാരിക കൂട്ടായ്മ പ്രസിഡണ്ട് നസീമ ബഷീർ അധ്യക്ഷത വഹിച്ചു. ജെൻസൺ വലപ്പാട്, സുനിൽദത്ത് തണ്ടാശ്ശേരി, അലി ഷമിർ, ജിഹാസ് വലപ്പാട്, സുബൈദ ടീച്ചർ, ഭരതൻ മാങ്ങാ പറമ്പിൽ, വി ജി സതീശൻ, നൗഷാദ് രായം മരക്കാർ, എം എ സലിം, ഫ്രാൻസിസ് വാഴപ്പുള്ളി, എന്നിവർ പങ്കെടുത്തു കോവിഡ് മഹാമാരിയുടെ കാലത്ത് വലപ്പാട് മൂന്നാം വാർഡിൽ രോഗബാധിതർക്ക് സൗജന്യമായി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്ത ഷാജി പാങ്ങടത്ത് , ബിന്ദു ഷാജി, ഷബിത പ്രജിത്ത്, ഷൈനി സിജിത്ത്, ഓമന ദാസൻ, സൂര്യ സുജിത്ത്, അമ്മിണി കുട്ടപ്പൻ, വസന്ത മണികണ്ഠൻ എന്നിവരെ ആദരിച്ചു. യുവ കലാകാരൻ വാട്ടർ ഡ്രം, ഫയർ ഡ്രം എന്നീ കലകളിലൂടെ സ്വന്തമായി വ്യക്തിമുദ്രപതിപ്പിച്ച കലാകാരൻ സിറാജ് വലപ്പാടിനെ ജന്മനാടിന്റെ സ്നേഹാദരവ് നൽകി ആദരിച്ചു.

Related Posts