ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കുവൈറ്റിലെ ഇരുപത്തി ഏഴാമത് ശാഖ ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു
കുവൈറ്റ് : മിഡിലീസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശ്രിംഘലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ കുവൈറ്റിലെ ഹവല്ലിയിൽ തുറന്നു.
ഹവല്ലിയി മേഖലയിലെ നാലാമത്തെ ഷോറൂം ആണ് ക്യാപ്റ്റൻ സാദ് മുഹമ്മദ് അൽ ഹമദാഹ് ഉദ്ഘാടനം ചെയ്തത്.
ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഗ്രൂപ്പ് ഡയറക്ടർ എം കെ അബൂബക്കർ, ഓപ്പറേഷൻസ് ഡയറക്ടർ തഹ്സീർ അലി, സി ഇ ഒ മുഹമ്മദ് സുനീർ, സി ഒ ഒ റാഹിൽ ബാസ്സിം, ബി ഡി എം സാനിൻ വാസിം, ഡി ജി എം ഓപ്പറേഷൻസ് കുബേര റാവു മറ്റു മാനേജ്മെന്റ് പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു . ആഗോള തലത്തിൽ ഗ്രാന്‍ഡ് ഹൈപ്പറിന്റെ 81-ആമത് ശാഖയാണ് ഹവല്ലിയിലെ ബ്ലോക്ക് 7 ൽ മുത്തന്ന സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചത് .