എടമുട്ടം സൗഹൃദ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മൂന്നാം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ നടന്നു.

എടമുട്ടം : സൗഹൃദ പൊന്നോണം എന്ന പേരിൽ കോഴിപ്പറമ്പിൽ ക്ഷേത്ര മൈതാനിയിൽ ആണ് എടമുട്ടം സൗഹൃദ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മൂന്നാം വാർഷികവും ഓണാഘോഷവും ഒരു ദിവസം നീണ്ട വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചത്. രാവിലെ പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമായി. കുട്ടികളുടെ കലാകായിക മത്സരങ്ങൾ, ഘോഷയാത്ര, വടംവലി, സാംസ്‌കാരിക സദസ്സ്, കൊടുങ്ങല്ലൂർ ശ്രീരുദ്ര അവതരിപ്പിച്ച നാടൻപാട്ടും ദൃശ്യവിഷ്കാരവും എന്നിവയായിരുന്നു കാര്യ പരിപാടികൾ . സാംസ്കാരിക സദസ്സ് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ആൽഫ ഡയാലിസിസ് സെന്ററിലേക്ക് വീൽചെയർ വിതരണം സി.സി മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. അഡ്വ.ബി ഗോപാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് വി.ആർ ജിത്ത്, വാർഡ് മെമ്പർ മണി ഉണ്ണികൃഷ്ണൻ, മനോജ് കൂടക്കര, പി.എൻ പ്രൊവിന്റ്, സി.വി വികാസ്, സുമേഷ് എരണേഴത്ത്, സായ് കൃഷ്ണ കെ.എസ് എന്നിവർ സംസാരിച്ചു. വിവേക് ശാന്തി, കണ്ണൻ കെ.എസ്, അഡ്വ.ദേവരാജ്, സെനിൻദാസ് കെ.പി, അഭയ്ദേവ് കെ.എസ്, ബിനിൽകുമാർ, അഭയ് സുഗുണൻ, കൃഷ്ണൻ കോഴിപ്പറമ്പിൽ, ജെയിൻ കൊല്ലാറ, സുമോദ് എരണേഴത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts