ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്റർ വാർഷിക പൊതുയോഗം അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിരാമൻ ഉദ്ഘാടനം ചെയ്തു
അന്തിക്കാട്: ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്ററിന്റെ 8-മത് വാർഷിക പൊതുയോഗം കല്ലിട വഴി ഓഫിസ് ഹാളിൽ അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ എം നൂർദ്ദീൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സൗജന്യ ഡയാലിസിസ്, ഫിസിയോ തെറാപ്പി എന്നിവയുടെ സൽഫലങ്ങളും ഭാവിയിൽ ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ പ്രസിഡണ്ട് കെ ജി ശശിധരൻഅദ്ധ്യക്ഷത വഹിച്ചു. ആൽഫ കമ്മ്യൂണിറ്റി ഡയറ്ക്ടർ സുരേഷ് ശ്രീധരൻ ആൽഫയുടെ 18 ക്രേന്ദങ്ങളെയും ഏകോപിപ്പിച്ച് ഈ ലക്ഷ്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നതായി സദസ്സിനെ അറിയിച്ചു. ലിങ്ക് സെന്റർ സെക്രട്ടറി സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സി കെ ശിവരാമൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ടി പി കുരിയൻ നന്ദി പറഞ്ഞു. യോഗത്തിൽ അടുത്ത വർഷത്തേക്കുള്ള തെരെഞ്ഞടുപ്പിൽ നിലവിലെ ഭാരവാഹികൾ തന്നെ ഐക്യകണ്ഠേന തെരെഞ്ഞടുക്കപ്പെട്ടു. 25 അംഗ കമ്മിറ്റിയും രൂപികരിച്ചു.