മകളെ വിവാഹം കഴിച്ചു നല്‍കിയില്ല അച്ഛനെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയിൽ
കണ്ണൂർ: മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആക്രമണത്തിന് ശേഷം മുങ്ങിയ കണ്ണൂർ തയ്യിൽ സ്വദേശി അക്ഷയ് ആണ് പിടിയിലായത്.കൂട്ടുപ്രതി അഞ്ജിത്തിനായി തിരച്ചിൽ തുടരുന്നു.
കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച പുലർച്ചെ യായിരുന്നു സംഭവം. തലയ്ക്കും മുഖത്തും പരുക്കേറ്റ രാജേഷിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിക്കുന്ന സമയത്ത് ഒരു സുഹൃത്ത് കൂടി പ്രതിക്കൊപ്പം ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാജേഷിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.