അട്ടപ്പാടി മധു വധക്കേസിൽ നിർത്തിവച്ച വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും
മണ്ണാർക്കാട്: നിർത്തിവെച്ച അട്ടപ്പാടി മധു വധക്കേസിന്‍റെ വിചാരണ നടപടികൾ മണ്ണാർക്കാട് എസ് സി-എസ് ടി കോടതിയിൽ ഇന്ന് പുനരാരംഭിക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന പ്രകാരം മാറ്റിവച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുക. കേസിൽ ഇതുവരെ 15 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.