ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി
ഭരണഘടനയുടെ 44ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്നും ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമാണെന്നും അലഹബാദ് ഹൈക്കോടതി .മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ഏകീകൃത സിവില്‍ കോഡ് വേഗം നടപ്പിലാക്കണം എന്നും സുപ്രിംകോടതി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാരിനോട് ആര്‍ട്ടിക്കിള്‍ 44ഉം ആയി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനല്‍ രൂപീകരിക്കുന്നത് പരിഗണിക്കാനും കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസ് സുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത് .ഈ നിയമത്തോടുള്ള ന്യൂനപക്ഷ സമുദായത്തിന്റെ എതിർപ്പ് മാത്രം ഉൾക്കൊണ്ട് ഇത് നടപ്പാക്കാതിരിക്കാന്‍ ആകില്ല . മിശ്രവിവാഹിതർ വേട്ടയാടപ്പെടുന്നത് തടയാൻ ഈ നിയമം നടപ്പിലായാൽ സഹായകമാകും ഇന്ത്യയില്‍ ഉടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.