നാട്ടിക ബീച്ച് ഗ്രാമീണ ഗ്രന്ഥശാലയുടെയും സർദാർ കലാവേദിയുടെയും വാർഷികാഘോഷങ്ങൾ വിപുലമായി നാട്ടിക ബീച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചു
നാട്ടിക ബീച്ച് ഗ്രാമീണ ഗ്രന്ഥശാലയുടെയും സർദാർ കലാവേദിയുടെയും വാർഷികാഘോഷങ്ങൾ പി.എം. സുകുമാരൻ പതാക ഉയർത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി. കെ. എ. വിശ്വംഭരൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിൻറെ ഭാഗമായി ഗ്രാമീണഗ്രന്ഥശാലയുടെ പ്രസിഡണ്ടായിരുന്ന ബി. എം. പ്രേംലാലിൻറെ ഫോട്ടോ അനാച്ഛാദനം ഗ്രന്ഥശാലയിൽ നാട്ടിക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ കെ. കെ. സന്തോഷ് നിർവഹിച്ചു. 60 വയസ്സ് കഴിഞ്ഞ ഗ്രന്ഥശാലയിലെ ആ ജീവനാന്ത മെമ്പർമാരെ തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി. വി.ചിദംബരൻ മാസ്റ്റർ വിഷു കോടി നൽകി ആദരിച്ചു . നാട്ടിക ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് രജനി ബാബു മികച്ച ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു. ഏറ്റവും മികച്ച വായനക്കാരെ ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി അംഗം കെ. കെ. രാമകൃഷ്ണൻ ആദരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ടി.ബി.ശാലിനി സമൂഹ നോമ്പ് തുറ ഉദ്ഘാടനം ചെയ്തു. സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനദാനം സീരിയൽ സിനി ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സം വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാകാരികൾക്കും, കലാകാരന്മാർക്കും നാട്ടിക ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സെന്തിൽ കുമാർ സമ്മാനദാനം നിർവഹിച്ചു. ഗ്രാമീണഗ്രന്ഥശാല സെക്രട്ടറി പി. വി.ദിലീപ് കുമാർ സ്വാഗതവും സർദാർ കലാവേദി സെക്രട്ടറി എൻ. കെ വിജയകുമാർ നന്ദിയും രേഖപ്പെടുത്തി. ഗ്രന്ഥശാലയിലെ ബാലവേദി അംഗങ്ങളും വനിതാവേദി അംഗങ്ങളും യുവതാംഗങ്ങളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ അരങ്ങേറി.