അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജമെന്ന് ആന്റി റാഗിംഗ് കമ്മറ്റി
കണ്ണൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജം. കണ്ണൂർ പാലയാട് ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എ.എസ്.എഫ്.ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംഗ് പരാതി വ്യാജമാണെന്നും പരാതി നൽകിയ വിദ്യാർത്ഥിയെ അലൻ റാഗ് ചെയ്തിട്ടില്ലെന്നുമുള്ള റിപ്പോർട്ടാണ് ആന്റി റാഗിംഗ് കമ്മറ്റി സമർപ്പിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. തർക്കത്തിന് തുടക്കമിട്ടത് അദിൻ സുബിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.