തൃപ്രയാർ സ്നേഹത്തണൽ സംഗീത സ്റ്റുഡിയോവിൽ സംഗീത സദസ്സ് ഒരുങ്ങുന്നു
തൃപ്രയാർ കനോലി പുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ സ്നേഹത്തണൽ സംഗീത സ്റ്റുഡിയോവിലാണ് സംഗീത സദസ്സ് ഒരുക്കുന്നത്. സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡിസം 24 ന് ആരംഭിക്കുന്ന സ്നേഹ സംഗീതത്തിന്റെ ഓഫീസ് ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിച്ചു. ആർ ഐ സക്കറിയ വിശിഷ്ടാത്ഥിയായി.
സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് സ്നേഹ സംഗീതം റിയാലിറ്റി ഷോ ഒരുക്കുന്നത്. പ്രോഗ്രാം ഡയറക്ടർ ജിഹാസ് വലപ്പാട് അദ്ധ്യക്ഷനായ ചടങ്ങിൽ ട്രസ്റ്റ് പ്രസിഡണ്ട് വി സി അബ്ദുൾ ഗഫൂർ സംസ്ഥാന അവാർഡ് ജേതാവായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി എം എ സലിം സ്വാഗതം പറഞ്ഞു. ഹഫ്സത്ത് പി സി, അശോകൻ കെ സി, വസന്ത ദേവലാൽ, മുഹമ്മദ് പി എം, സുനിൽകുമാർ ഉള്ളാട്ടിൽ, ടി വി ശ്രീജിത്ത്, സി കെ ബിജോയ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ രാജൻ പട്ടാട്ട് നന്ദി പ്രകാശിപ്പിച്ചു.
മത്സരാർത്ഥികൾക്ക് ഓഡിഷനുള്ള രെജിസ്‌ട്രേഷൻ ആരംഭിച്ചതായും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9995100773, വാട്ട്സപ്പ് നമ്പർ: 9995100884
ഇ മെയിൽ: snehathanal2020@gmail.com