കുഞ്ഞ് അനുപമയുടേത് തന്നെ, ഡി എന്‍ എ പരിശോധനാഫലം പോസിറ്റീവ്

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡി എന്‍ എ പരിശോധനാഫലം. പരിശോധനാഫലം രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സി ഡബ്ല്യൂ സിക്ക് കൈമാറി. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഫലം കൈമാറിയത്. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30നാണ് കോടതി കേസ് പരിഗണിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ദത്തു നല്‍കിയ കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. ഡി എന്‍ എ പരിശോധനാഫലം അടക്കം നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലാണ് ഏല്‍പ്പിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറിനാണ് സംരക്ഷണച്ചുമതല.

Related Posts