അനുപമയുടെ പോരാട്ടം വിജയം കണ്ടു; വഞ്ചിയൂർ കുടുംബകോടതിയുടെ ഉത്തരവിൽ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി

തിരുവനന്തപുരം: കുഞ്ഞ് അനുപമയുടേതാണെന്ന ഡിഎന്‍എ പരിശോധനാഫലം ഉള്‍പ്പെടെയുള്ള സിഡബ്ല്യുസി റിപ്പോര്‍ട് ഗവണ്‍മെന്റ് പ്ലീഡര്‍ എ ഹക്കിം കോടതിക്ക് കൈമാറി. കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം കോടതിയുടെ സാന്നിദ്ധ്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ അനുപമയ്ക്കു കൈമാറിയത്.

ജ‍ഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. കോടതി നടപടികൾക്കു മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം കുടുംബകോടതി കേസ് അടിയന്തരമായി പരിഗണിച്ചത്.

Related Posts