രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കി.
അന്താരാഷ്ട്ര ചരക്കു നീക്കത്തെ പുതിയ വിലക്ക് ബാധിക്കുന്നതല്ല. ഡിജിസിഎ ( ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുവദിച്ചിട്ടുള്ള പ്രത്യേക സര്‍വീസുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാകില്ല. എയര്‍ബബിള്‍ മാനദണ്ഡം പാലിച്ചുള്ള സര്‍വീസുകളും തുടരും.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്നത് പരിഗണിച്ച് നേരത്തെ ജനുവരി 31 വരെയാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമായതോടെ വിലക്ക് ഒരു മാസം കൂടി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.