'കർക്കിടവറു' എന്ന ഹ്രസ്വ ചിത്രവുമായി റെയിൻബോ ഫിലിം ക്ലബിന്റെ തുടക്കം.

ഒരുപാട് ക്ലബ്ബുകളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള പുറത്തൂരിൽ ഒരു ഫിലിം ക്ലബ് എന്ന ആശയം രൂപം കൊള്ളുന്നു. നവംബർ 14 ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് പെരുമ്പള്ളി ക്ഷേത്ര ഹാളിൽ (സ്വർഗ്ഗ നഗർ) നടക്കുന്ന ചടങ്ങിൽ കരുമാരിശേരി ശശി റെയിൻബോ ഫിലിം ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് 'കർക്കിടവറു' എന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും. ശിശുദിനത്തിൽ കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി പി കെ വിഷ്ണുവിന്റെ സംവിധാനത്തിൽ പുറത്തൂരിലെ കുട്ടികളും മുതിർന്നവരും അഭിനയിച്ച സിനിമയുടെ പ്രഥമ പ്രദർശനം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ റെയിൻബോ ഫിലിം ക്ലബ് അഭിമാനം കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.

Related Posts